Tuesday 21 April 2015

കാതോര്‍തിരിപ്പൂ

കിന്നാരപ്പുഴയോരം  ചാഞ്ഞാടും   മഴമുകിലെ
വാര്‍ത്തിങ്കള്‍ പൂവും ചൂടി നീ വരുമോ
കണികാണും നേരത്തെന്‍  നെറുകയിലായ് ചൂടാനായ്
ഒരു കുഞ്ഞി കുങ്കുമവും നീ തരുമോ

                                                                                           (കിന്നാരപ്പുഴയോരം )

സ്നേഹത്തിന്‍ സിന്ദൂരം അണിയുമ്പോള്‍
നീ ചാരത്തായ് വന്നെന്നെ പുണരുമ്പോള്‍
അറിയാതെന്‍ കണ്ണും മനവും നിന്നില്‍ ചേരും  പോലെ...................

                                                                                            (കിന്നാരപ്പുഴയോരം )


കുഴലൂതും കണ്ണാ വാ എന്നരികില്‍
നീ ചാരത്തായ്  മണിമുത്തം തന്നിടുകില്‍
അറിയാതെന്‍ കണ്ണും മനവും നിന്നില്‍ ചേരും പോലെ..................


കിന്നാരപ്പുഴയോരം  ചാഞ്ഞാടും   മഴമുകിലെ
വാര്‍ത്തിങ്കള്‍ പൂവും ചൂടി നീ വരുമോ
കണികാണും നേരത്തെന്‍  നെറുകയിലായ് ചൂടാനായ്
ഒരു കുഞ്ഞി കുങ്കുമവും നീ തരുമോ

Friday 10 April 2015

മാനസം

മഴമുകിലെ നീ പറയുകില്‍ ഞാനീ-
ലോകംവിട്ടെങ്ങോ പാറിപ്പറന്നുപോയ്
ആ കൊടുംകാട്ടിലെങ്ങോ കാണാതാകുകില്‍
പൊട്ടി പൊളിഞ്ഞോരെന്‍ കുഞ്ഞു മാനസം
നീയും നിലാവും മാത്രമാണിനെന്‍റെ
സ്നേഹഗീത്മിന്നേറ്റു ചൊല്ലുവാന്‍
ആ ഗീതമിന്നും വിങ്ങലാകുന്നു
എവിടേയോ കുത്തി തുളയ്ക്കുന്നു
കാടിന്‍ നിശ്വാസം പോലോരാശ്വാസ ഗീതം
വിങ്ങി വിങ്ങി പൊട്ടുന്നോരെന്‍ മാനസം
കണ്ടുവോ നിങ്ങളാ അമ്പേയ്തോരെന്‍ മാനസം
പൊട്ടി പോകേണമെന്നുഞാനാശിക്കുനെങ്കിലും
പൊട്ടുന്നതോ ഉറ്റവര്‍ മാത്രമീ ഭൂമിയില്‍
പെട്ടന്നു ചിതകൂട്ടി ജീവിത വഴിത്താരയില്‍
പ്രത്യാശയില്ലാതെ പോകുന്നു
സഫലമകാത്തോരോ ജീവിതാഗ്രഹങ്ങള്‍

Monday 6 April 2015

അമ്മ

ഇന്നു ഞാന്‍ സുമംഗലിയയിരിക്കവേ  ഓര്‍ക്കുന്നു
ഞാനെന്നുമെന്നുമാമംഗല്യദിനം
പതിയായ് പാതിഹൃദയത്തെ നെയ്തുതന്ന
സ്നേഹവാല്സല്യരാമെന്‍ മാതാപിതാക്കളെ
പടിയിറങ്ങുന്ന നേരമെന്‍ കണ്‍കളില്‍
അശ്രുപൊഴിഞ്ഞൊരാ നേരങ്ങളില്‍
ഒരുവിരല്‍ കൊണ്ടെന്‍ കൈകള്‍ പൊതി-
ഞ്ഞോരെന്‍ പ്രിയ തോഴനെ
ഓര്‍ക്കുന്നു ഞാനെന്നുമെന്നും
സ്നേഹത്തിന്‍ പ്രതീകമാം എന്‍ പ്രാണനാഥനെ
ജീവിതത്താരയില്‍ ശോഭയായ് മാറുവാന്‍
ദേവതയാമഗ്നിയെന്‍ കൈകളില്‍  തന്നൊരാ
ഭര്‍ത്രുമാതാവിനെ
മറക്കുനതല്ലാഞാനെന്നുമീ ഭൂമിയില്‍ പെറ്റമ്മ പോലെന്‍
മനം കവര്‍ന്നോരമ്മയെ
പെട്ടെന്നോരാഘാതമായ് എന്നമ്മ തന്‍ മാനസ-
മിന്നീ വേളയില്‍ ദൈവീക കരങ്ങളില്‍
അമ്മയെങ്കിലുമെന്നുമെനിക്കെന്‍ സമമാം
പ്രീയ സുഹൃത്തായിരുനെന്നമ്മ
ഇന്നീലോകത്തില്‍ അമ്മയില്ലതൊരു ജീവിത
യാത്രയില്‍ എങ്ങനെ ജീവിക്കുമെന്നതാണിന്നെന്‍ വേദന